ഡോക്ടറേറ്റ് നേടി
വയനാട് : സാമൂഹിക പ്രവർത്തകനും ഡി അഡിക്ഷൻ കൗൺസിലറുമായ സുവി. ജോസഫ് കുട്ടി ഇ.പി.ക്ക് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചർച്ച് മാനേജ്മെൻ്റിൽ നിന്നും ‘ബൈബിളും പരിസ്ഥിതിയും’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
COTR തിയോളജിക്കൽ സെമിനാരിയിൽ നിന്നും B.Th, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ,പെരിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും MSW എന്നീ ബിരുദങ്ങൾലഭിച്ചിട്ടുണ്ട്. ലോകപ്രശസ്ത സാമൂഹ്യ സംഘടനയായ വേൾഡ് വിഷനിൽ 22 വർഷം വിവിധ തസ്തികകളിൽ പ്രവർത്തിക്കുകയായിരുന്നു. വയനാട് സ്വദേശിയും സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് ഫെലോഷിപ് അംഗവുമാണ്.
സുവിശേഷ പ്രവർത്തകൻ, വർഷിപ്പ്ലീഡർ എന്നീ നിലകളിൽ സജീവമാണ്. ഭാര്യ: രാജി. മക്കൾ: എസ്തേർ, ഹാരിസൺ (ഇരുവരും കാനഡ).

