ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ഇന്ത്യയുടെ പുതിയ പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് പ്രസിഡന്റായി ദ്രൗപതി മുർമു ചുമതലയേറ്റു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ഒഡീഷയിലെ ഒരു കുഗ്രാമത്തിലെ ഒരു സാധാരണക്കാരിയിൽ നിന്നു രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഉയർത്തപ്പെട്ട പ്രഥമ വനിതയ്ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. പാർലമെന്റ് സെൻട്രൽ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ദ്രൗപദി മുർമു ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ (സാന്താൾ സമുദായം) രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ്.