ഡോ.റ്റി.ജി.കോശി അനുസ്മരണ സമ്മേളനം നാളെ

അടൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട, മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റ് റവ.ഡോ.റ്റി.ജി. കോശിയുടെ സംസ്കാര ശുശ്രൂഷയ്ക്കു മുന്നോടിയായി സെമിനാരി അലൂമനി അസോസിയേഷന്റെയും ഫ്രണ്ട്സ് & പാർട്ട്നേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ അനുസ്മരണ സമ്മേളനം നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സഭാ നേതാക്കന്മാർ, പൂർവ്വ വിദ്യാർത്ഥികൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ, അദ്ധ്യാപകർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ കോശി സാറിനെ അനുസ്മരിച്ച് സംസാരിക്കും.
ZOOM ID : 97528798250
Passcode: ftsalumni