ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ
കോട്ടയം: വിഖ്യാത മിഷൻ സംഘടനയായ ഓപ്പറേഷൻ മൊബലൈസേഷൻ്റെ (O.M.) സ്ഥാപകൻ ഡോ.ജോർജ്ജ് വെർവർ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിലെ പാസ്റ്റേഴ്സിനോടും ചർച്ച് ലീഡേഴ്സിനോടും യുവജനങ്ങളോടും ഇന്ന് സംവദിക്കുന്നു. ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ & മിഷൻ ചലഞ്ച് എന്ന പേരിൽ നടക്കുന്ന പ്രോഗ്രാം ഇന്ന് ജൂൺ 16 വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.40 നാണ് ആരംഭിക്കുന്നത്. പ്രസിദ്ധ ക്രിസ്തീയ ഗായകൻ സുനിൽ സോളമൻ ടീം ഗാന വിരുന്നൊരുക്കും.
വിവിധ രാജ്യങ്ങളിലെ സമയങ്ങൾ: 4.10 pm(Bahrain, Kuwait, Saudi Arabia & Qatar), 5.10pm(UAE & Oman),6.40 pm(India),8.10 am(Oklahoma), 9.10am(New York)6.10 am(Vancouver, Canada)9.10 am (Toronto,Canada)2.10 pm(UK& lreland) എക്കാലത്തും ഇന്ത്യയെ ഹൃദയത്തോട് ചേർത്ത് പിടിച്ച ജോർജ് വെർവർ 84 വയസിലേക്ക് പ്രവേശിക്കുകയാണ്. അതിനാൽ ഈ യോഗത്തിൽ വെച്ച് ഇന്ത്യയിലെ വിവിധ സഭാ/സംഘടനാ നേതാക്കളായ ഡോ. ടി. വൽസൻ എബ്രഹാം (IPC), പാസ്റ്റർ ടി.ജെ. സാമുവൽ (AG), ബ്രദ പി. ജി വർഗ്ഗീസ് ന്യൂഡൽഹി (IET), പാസ്റ്റർ ജോൺ തോമസ് (Sharon Fellowship), ഡോ. ഒ.എം. രാജുക്കുട്ടി (WME), ഡോ.കെ. മുരളീധർ (Tribal Mission& ICPF) തുടങ്ങിയവർ രണ്ട് മിനുറ്റ് വീതം ആശംസകൾ നേരും. തൊണ്ണൂറ് മിനുറ്റ് സമയം ഡോ. വെർവർ അദ്ദേഹത്തിൻ്റെ മിഷണറി അനുഭവങ്ങളും ദൈവവചനവും പങ്ക് വയ്ക്കും. ആ വാക്കുകളും ദർശനങ്ങളും ആഹ്വാനങ്ങളും എക്കാലത്തെയും സുവിശേഷ പ്രവർത്തകർക്ക് ആവേശമാണ്. സന്ദേശം ഇംഗ്ലിഷിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതാണ്.
Join Zoom https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
സൂം ഐഡി: 339 220 0496
പാസ് വേഡ്: 323637

