നിയമിതനായി

നിയമിതനായി

ഡെറാഡൂൺ : ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബിജു ചാക്കോ നിയമിതനായി. രണ്ട് പതിറ്റാണ്ട് പ്രിൻസിപ്പൽ ചുമതലയിലായിരുന്ന ഡോ.സൈമൺ സാമുവേൽ വിരമിക്കുന്ന ഒഴിവിലാണ് ഡോ. ബിജു ചാക്കോ നിയമിതനായത്. കൊല്ലം ജില്ലയിൽ പത്തനാപുരം നെടുത്തേരി സ്വദേശിയായ ഡോ.ബിജു ചാക്കോ കൽക്കട്ട സെറാംപൂർ കോളേജിൽ നിന്നും ബി.ഡി, ചെന്നെ ലൂഥറൻ തിയോളജിക്കൽ സെമിനാരിയിൽ നിന്നും എം.റ്റി. എച്ച്, ബാംഗ്ലൂർ യുണിറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്നും പുതിയ നിയമത്തിൽ ഡോക്ട്രേറ്റ് എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: നിസി ബിജു.
മക്കൾ : ഷോൺ, ഷാരോൺ. പത്തനാപുരം തലവൂർ നടുത്തേരി എ. ജി സഭംഗമാണ്.