ഡോൾവൻ കൺവൻഷൻ

താപി/ഗുജറാത്ത്: മസിഹി മണ്ഡലി (ഫെല്ലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇൻഡ്യ) യുടെ 17-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 12 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. യു.എ.ഇ കിങ്സ് റിവൈവൽ ചർച്ച് സ്ഥാപകൻ റവ. ദിൽ കുമാർ ദൈവവചനം പ്രസംഗിക്കും. ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും അനേകർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ മസിഹി മണ്ഡലി ക്വയർ ആരാധനക്ക് നേതൃത്വം നൽകും.എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ അഞ്ച് ദിനങ്ങൾ നീണ്ടുനിൽക്കുന്ന ഡോൾവൻ കൺവൻഷൻ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കാക്കിയാണ് ഈ വർഷം ഏകദിന സമ്മേളനമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ആത്മീയ സംഗമത്തിലേക്ക് കർതൃനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.
സമ്മേളനം കാഹളം ടി വി, മസിഹി മണ്ഡലി ഫേസ്ബുക്ക് പേജിലൂടെയും തത്സമയം കാണാവുന്നതാണ്.
സൂം ഐ ഡി: 849 5859 2950
പാസ്സ്കോഡ്: 1