ഡോൾവൻ കൺവൻഷന് അനുഗ്രഹ സമാപ്തി

ഡോൾവൻ/ഗുജറാത്ത്: വടക്കെ ഇന്ത്യയിലെ വലിയ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ ഡോൾവൻ കൺവൻഷന് അനുഗ്രഹ സമാപ്തി. ഫെബ്രുവരി 11 മുതൽ 14 വരെ നടന്ന ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ 16-ാമത് കൺവൻഷൻ പാസ്റ്റർ ജയേഷ് ചൗധരി ഉദ്ഘാടനം ചെയ്തു. സഭയുടെ പുതിയ പേരും ലോഗോയും പാസ്റ്റർ സജി മാത്യു പ്രകാശനം ചെയ്തു. ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ ഇനി ‘മസിഹി മണ്ഡലി’ എന്നറിയപ്പെടും. കൂടാതെ 24×7 മണിക്കൂറും പ്രാർത്ഥനയ്ക്കുള്ള ‘ആശ പ്രെയർ ലൈനി’ന്റെ സമർപ്പണവും നടന്നു. 1800 313 2214 എന്ന ടോൾഫ്രീ നമ്പരിൽ പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കാം. ഡോൾവനിലെ ഫെലോഷിപ് ആശ്രം നഗറിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന കൺവൻഷനിൽ പാസ്റ്റർമാരായ എം.എസ്. സാമുവെൽ, ആമോസ് സിംഗ്, സാക് വർഗീസ്, നൂറുദ്ദീൻ മുള്ള, ജേക്കബ് തോമസ്, ജോൺ പുളിവേലിൽ, ജാക്സൺ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പാസ്റ്റർ സ്റ്റാൻലി കുമളിയും ഫെലോഷിപ് ആശ്രം ക്വയറും ഗാനശുശ്രൂഷ നയിച്ചു. യോഗങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.