രാജു വർഗീസ് ദൂരദർശൻ- ആകാശവാണി മേധാവി

തിരുവനന്തപുരം: ദൂരദർശൻ, ആകാശവാണി നിലയങ്ങളുടെ തലവനായി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാജു വർഗീസിനെ നിയമിച്ചു. പ്രസാർ ഭാരതിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വാണിജ്യ വിഭാഗത്തിന്റെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ദൂരദർശൻ-ആകാശവാണി പ്രക്ഷേപണ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഇരു സ്ഥാപനങ്ങൾക്കുമായി ഒരു മേധാവിയെ നിയമിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയുടെ തലവനായി പ്രവർത്തിച്ചു വരുമ്പോഴാണ് ഈ പദവി ലഭിക്കുന്നത്. ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയറിംഗ് സെർവിസ് 1989 ബാച്ചിലെ ഉദ്യോഗസ്ഥനാണ് രാജു വർഗീസ്. അച്ചാ സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കിൽ, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ പരേതനായ എം. ടി വർഗീസിന്റെയും അന്നമ്മയുടെയും മകനാണ്. മുണ്ടിയപ്പള്ളി ശാലേം ഐപിസിയാണ് മാതൃസഭ. നിലവിൽ തിരുവനന്തപുരം താബോർ ഐപിസി സഭാ അംഗമാണ് രാജു വർഗീസ്.