കപ്പ് ഓഫ് റിവൈവൽ

കപ്പ് ഓഫ് റിവൈവൽ

ഫിഫ 2022 ലോകകപ്പിന്റെ ഈ സീസണിൽ സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ. ബ്ലെസൻ മേമന രചനയും സംഗീതവും നിർവഹിച്ച് ബ്ലെമിൻ ബാബുവിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഡോ. ബ്ലെസനും സുഹൃത്തുക്കളും ചേർന്ന് ആലപിച്ച കപ്പ് ഓഫ് റിവൈവൽ എന്ന പാട്ട് വൈറലാകുന്നു.
ഒരു കൂട്ടർ തങ്ങളുടെ രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ എല്ലാ രാഷ്ട്രങ്ങളിലെയും 8 ബില്യൺ ജനങ്ങളും രക്ഷകനെ കണ്ടെത്തുവാൻ വേണ്ടിയുള്ള രക്ഷയ്ക്കായുള്ള നിലവിളിയും മുട്ടുകുത്തിയുള്ള പ്രാർത്ഥനയും ഉണർവിന് വേണ്ടിയുള്ള ആത്മദാഹവും ഗാനത്തിന്റെ വരികളിൽ നിറഞ്ഞു നിൽക്കുന്നു. ആത്മാക്കളുടെ രക്ഷയെക്കാൾ വലിയ വിജയമോ സന്തോഷമോ വേറെ ഇല്ലാത്തതിനാൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേരും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോകം മുഴുവനും പ്രത്യേകിച്ച് യുവജനങ്ങൾ കാൽപന്തുകളിക്ക് പിന്നാലെ പോകുമ്പോൾ ലോകത്തിന്റെ ഐക്യവും സുവിശേഷത്തിന്റെ ആവശ്യകതയും വിവരിക്കുന്ന പ്രസ്തുത ഗാനം “സവിശേഷം, സമയോചിതം, സമകാലികം, അതിമനോഹരം” തുടങ്ങി വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
സമകാലിക ക്രിസ്തീയ സംഗീതജ്ഞൻ, ഗായകൻ, ഗാനരചയിതാവ്, വർഷിപ്പ് ലീഡർ, പ്രഭാഷകൻ ഇങ്ങനെ പല നിലകളിൽ ഈ തലമുറയിൽ കർത്താവിനാൽ ഉപയോഗിക്കപ്പെടുന്ന ഡോ. ബ്ലെസ്സൻ്റെ പരിശുദ്ധാത്മ പകർച്ചയുള്ള തൂലികയിൽ നിന്നും മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്.
നഷ്ടപ്പെട്ടവർക്കായി, സുഹൃത്തുക്കൾക്ക് വേണ്ടി, സഭയ്ക്ക് വേണ്ടി, രാഷ്ട്രത്തിനും യുവജനങ്ങൾക്കും വേണ്ടി ഇങ്ങനെ വ്യത്യസ്തമായ സംഗീത ആൽബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. വയലു വിളയണ കാഴ്ച, എനിക്കൊരു ഉത്തമ ഗീതം, യേശുവിൻ കൂടുള്ള യാത്ര തുടങ്ങിയ ഗാനങ്ങൾ ക്രൈസ്തവ കൈരളി ഇരുകൈകളും നീട്ടി സ്വീകരിച്ചവയാണ്.

വൈറലായ പാട്ട് കേൾക്കുവാൻ