ശാരോൺ ഫാമിലി കോൺഫറൻസ്

ശാരോൺ ഫാമിലി കോൺഫറൻസ്

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫറൻസ് ഒക്കലഹോമയിൽ 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും. മടങ്ങിവരവും പ്രത്യാശയും (Return to God and Rejoice in God : Hosea 14:1-7) എന്നതാണ് തീം. കോൺഫറൻസിൻറെ നാഷണൽ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ഡോ. മാത്യൂ വർഗ്ഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), പാസ്റ്റർ തേജസ് തോമസ് (നാഷണൽ സെക്രട്ടറി), സിസ്റ്റർ എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി), പാസ്റ്റർ ബാബു തോമസ് (അഡ്വസറി ചെയർമാൻ), ജോൺസൺ ഉമ്മൻ (നാഷണൽ ട്രഷറർ), പാസ്റ്റർ ലിജോ ജോർജ്ജ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ), സിസ്റ്റർ മിനി തരിയൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു. വിപുലമായ ക്രമികരണങ്ങൾക്കാണ് സമിതി ലക്ഷ്യമിടുന്നത്.

വാർത്ത: ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ)