ജനറൽ കൺവൻഷൻ
പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ ശതാബ്ദി കൺവെൻഷനു ഇന്നു തുടക്കമായി. ജനുവരി 29 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കുന്ന കൺവൻഷൻ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ് റവ.എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. ‘ദൈവത്തിനു കൊള്ളാവുന്നവാനായി നിൽക്കുക’ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. അനുഗ്രഹീതരായ ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും. പൊതു യോഗങ്ങളെ കൂടാതെ യൂത്ത്-സണ്ടേസ്കൂൾ-ലേഡീസ് സമ്മേളനങ്ങൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, സ്‌നാനം, മിഷനറി കോൺഫറൻസ്, സാംസ്കാരിക സമ്മേളനം എന്നിവയും കൺവൻഷനോടനുബന്ധിച്ചു നടക്കും.

