ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ

കോട്ടയം/പാക്കിൽ: 50 വർഷം പൂർത്തീകരിക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ഇന്നു മുതൽ (ഏപ്രിൽ 6 മുതൽ 8 വരെ). പാക്കിൽ-പ്രത്യാശ്യാ നഗറിൽ വൈകുന്നേരം 5.30 മുതൽ നടക്കുന്ന യോഗങ്ങൾ സഭാ ഓവർസീയർ പാസ്റ്റർ എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീതരായ ദൈവദാസന്മാർ വചന സന്ദേശങ്ങൾ നൽകും. ആത്മാവ്സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ’ എന്നതാണ് ചിന്താവിഷയം. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റേഴ്സ് കോൺഫറൻസ്, ഗ്രാഡുവേഷൻ, സ്നാനം, സാംസ്കാരിക സമ്മേളനം തുടങ്ങിയവ ജനറൽ കൺവൻഷനോടനുബന്ധിച്ച് നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള ഡിവിഷൻ എന്ന പേരിൽ 1972-ൽ ആയിരുന്നു സഭയുടെ തുടക്കം. 2003-ൽ ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എന്ന് പുനർ നാമകരണം ചെയ്തു. ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു സമാപനം കുറിച്ചു കൊണ്ട് ഏപ്രിൽ 8-ന് 2 മണിക്കു നടക്കുന്ന സമ്മേളനത്തിൽ വിവിധ സഭാ മേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9495921072