ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ

ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ

തിരുവനന്തപുരം: ക്രിസ്തീയ വാർത്താ വിനിമയ മേഖലയിൽ പുതിയ ചുവടുവയ്പായി ക്രിസ്ത്യൻ മീഡിയാ അസോസിയേഷനു (CMA) രൂപം നൽകി. പുതിയ ക്രൈസ്തവ എഴുത്തുകാരെ വളർത്തിയെടുക്കുക, ശരിയായ പത്ര ധർമ്മം എന്നീ ലക്ഷ്യങ്ങളോടും മീഡിയാ രംഗത്തെ പക്ഷപാതപരമായ പ്രവണതകൾ, അനീതികൾ എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു കൊണ്ടും രൂപീകരിക്കപ്പെട്ടതാണ് CMA. ക്രിസ്തീയ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരും ക്രിസ്തീയ എഴുത്തുകാരുമായ 18 വയസിന് മുകളിൽ പ്രായമുളള ക്രൈസ്തവ വിശ്വാസികളായ (സഭാ വ്യത്യാസമില്ലാതെ) താൽപര്യമുള്ള ആർക്കും അംഗത്വം സ്വീകരിക്കാം. ഐഡി കാർഡ്, ഗവൺമെന്റ് അംഗീകരിക്കപ്പെട്ട പ്രസ് കാർഡ്, വാഹനങ്ങളിൽ പതിക്കുവാനുള്ള സ്റ്റിക്കർ, ഒരു വർഷത്തേക്കുള്ള സൗജന്യ ഇൻഷുറൻസ് എന്നിവ അംഗത്വമെടുക്കുന്നവർക്ക് നൽകും. കേരളത്തിൽ 500 രൂപയാണ് അംഗത്വ ഫീസ്. ആഗോള തലത്തിലാണ് സി.എം.എ-യുടെ പ്രവർത്തന പരിധി. ചെയർമാൻ: പാസ്റ്റർ തോമസ് കുര്യൻ, ഐ.പി.സി (യുഎസ്എ), പ്രസിഡന്റ്: പാസ്റ്റർ പോൾ സുരേന്ദ്രൻ, ഐ.പി സി.(ജി.എം മീഡിയാ), വൈസ് പ്രസിഡന്റ്: പാസ്റ്റർ റോയി ചെറിയാൻ (ശാരോൺ), സെക്രട്ടറി: പാസ്റ്റർ ബോബൻ ക്ലീറ്റസ് (ഐ.പി.സി.), ജോ: സെക്രട്ടറി: പാസ്റ്റർ ജി.പി. നിശ്ചൽ റോയി (ചർച്ച് ഓഫ് ഗോഡ്), ട്രഷറാർ: പാസ്റ്റർ ജോൺസൺ ശാമുവേൽ (ഐ.പി.സി), പാസ്റ്റർ പി.സി.ജോസഫ് ( ഐ.പി.സി.), പാസ്റ്റർ വർഗീസ് ഉതുപ്പ് (ഐ.പി.സി.) എന്നിവരടങ്ങുന്നതാണ് CMA എക്സിക്യൂട്ടിവ് കമ്മറ്റി. അമേരിക്കൻ കോ-ഓർഡിനേറ്ററായി പാസ്റ്റർ മാത്യൂസ് ഇട്ടിയെയും-ഫ്ലോറിഡ,(പ്രസിഡന്റ്, ഇന്ത്യാ റിവൈവൽ അസംബ്ലി & ഇന്റർനാഷനൽ ഗ്രേയ്സ് മിനിസ്ട്രീസ്) തെരഞ്ഞെടുത്തു. ഇതര നൂതന പദ്ധതികൾക്ക് രൂപം നൽകുമെന്നും സംഘാടകർ അറിയിച്ചു.