കൺവൻഷൻ

കൺവൻഷൻ

വയനാട്: ചർച്ച് ഓഫ് ഗോഡ് (ഫുൾഗോസ്പൽ) ഇൻ ഇന്ത്യ വയനാട് സെന്റർ കൺവൻഷൻ നവംബർ15 മുതൽ 18 വരെ കൊയ്ലേരി ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. സെന്റർ പാസ്റ്റർ സി.ഐ തോമസ് ഉത്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി തോമസ്, പാസ്റ്റർമാരായ പി.സി. ചെറിയാൻ റാന്നി, കെ.ജെ തോമസ് കുമളി, പി.എസ് രാജൻ ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ക്രൈസ്റ്റ് സിംഗേഴ്സ് (ചെങ്ങന്നൂർ) ഗാനശുശ്രൂഷ നയിക്കും. ശനിയാഴ്ച പകൽ സംയുക്ത ആരാധനയോടെ യോഗങ്ങൾ അവസാനിക്കും.