കൺവൻഷൻ

റാന്നി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് റാന്നി ഈസ്റ്റ് സെൻ്റർ കൺവൻഷൻ ഡിസംബർ 12 മുതൽ 15 വരെ ചെല്ലയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പി.സി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ വൈ. റെജി, ബി. മോനച്ചൻ, അഭിമന്യു അർജുൻ, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, സിസ്റ്റർ സിസി ബാബു ജോൺ തുടങ്ങിയവർ പ്രസംഗിക്കും. ബ്രദർ ഇമ്മാനവേൽ കെ. ബി, ബ്രദർ ലാലു ഐസക്, പാസ്റ്റർ ജെൻസൺ ജോയ് എന്നിവരുടെ നേതൃത്വത്തിൽ സെൻ്റർ ക്വൊയർ ഗാനശുശ്രൂഷ നയിക്കും. എൽ. എം. സെമിനാർ, സണ്ടേസ്കൂൾ-വൈ.പി.ഇ വാർഷിക സമ്മേളനങ്ങൾ എന്നിവയും നടക്കും. സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.