വനിതാ സമ്മേളനം

വനിതാ സമ്മേളനം

പള്ളം/കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരള റീജിയൻ ലേഡീസ് ഓക്സിലറി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം നാളെ രാവിലെ 10 മണിക്ക് പള്ളം ബോർമ കവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടക്കും. എൽ.എ സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ ജൂലി ജോമോൻ ഉദ്ഘാടനം ചെയ്യും. സിസ്റ്റർ സിസി ബാബു ജോൺ മുഖ്യസന്ദേശം നൽകും.

‘സ്ത്രീ ശാക്തീകരണം സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തിൽ പാസ്റ്റർ രാജു ആനിക്കാട് ക്ലാസ്സെടുക്കും. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസീയർ റവ. ജോമോൻ ജോസഫ്, സിസ്റ്റർ ലിസി ജോൺസൺ, സിസ്റ്റർ ഷേർളി മാത്യു (എൽ.എ സ്റ്റേറ്റ് സെക്രട്ടറി) എന്നിവരും വചനസന്ദേശങ്ങൾ നൽകും.