ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി നിറവിൽ: ഉദ്ഘാടന സമ്മേളനം നാളെ

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഗോൾഡൻ ജൂബിലി നിറവിൽ:  ഉദ്ഘാടന സമ്മേളനം നാളെ

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സുവർണ്ണ ജൂബിലി നിറവിൽ. 1972 ഫെബ്രുവരി 25-ന് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷന്റെ അംഗീകാരത്തോടെ ആരംഭം കുറിച്ച സഭയുടെ കേരള റീജിയന് 2022 ആകുമ്പോൾ അര നൂറ്റാണ്ട് പൂർത്തിയാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ജുബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നാളെ 3 മണിക്ക് സഭയുടെ കൺവൻഷൻ സ്റ്റേഡിയം-പ്രത്യാശാ നഗറിൽ ഉദ്ഘാടന സമ്മേളനം നടക്കും. വിവിധ സഭാ മേലദ്ധ്യക്ഷന്മാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, സാമൂഹ്യ-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.