കൺവൻഷൻ

കൺവൻഷൻ

കോട്ടയം/നാട്ടകം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ 103-ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ പാക്കിൽ പ്രത്യാശാ നഗറിൽ നടക്കും.

5-ന് തിങ്കളാഴ്ച വൈകിട്ട് സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ് റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. എജ്യുക്കേഷൻ ഡയറക്ടർ റവ. സി. ബേബിച്ചൻ അധ്യക്ഷത വഹിക്കും. സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി തോമസ് മുഖ്യാതിഥിയായിരിക്കും. ‘ക്രിസ്തു യേശുവിൽ പൂർണ്ണരാകുവീൻ’ എന്നതാണ് കൺവൻഷൻ ചിന്താ വിഷയം.

പാസ്റ്റർമാരായ എബെനേസർ സെൽവരാജ്, ടൈറ്റസ് ഏബ്രഹാം, ടോമി ജോസഫ്, ബിജു ഫിലിപ്, സണ്ണി താഴാംപള്ളം, ജോസഫ് തോമസ്, വർഗീസ് ഏബ്രഹാം (രാജു മേത്ര), കെ.ജെ തോമസ് (കുമളി), ഏബ്രഹാം വർഗീസ്, എബി ഏബ്രഹാം, സി.റ്റി ഏബ്രഹാം, ഐസക് ജോൺ,സുരേഷ് ബാബു, ജെസ് വിൻ മാത്യു, സാം പോൾ, സി.സി ഫിലിപ് തുടങ്ങിയർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.

ബൈബിൾ കോളജ് ഗ്രാജുവേഷൻ, മിഷനറി കോൺഫറൻസ്, യൂത്ത് & സണ്ടേസ്കൂൾ സമ്മേളനം, ലേഡീസ് മീറ്റിംഗ്, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. സഭാ-സാമുദായിക നേതാക്കന്മാർ തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കും. 11-ന് ഞായറാഴ്ച രാവിലെ 8-ന് ആയിരങ്ങൾ പങ്കെടുക്കുന്ന സഭാരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി കൺവൻഷൻ സമാപിക്കും. റവ. ജോമോൻ ജോസഫ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.