പെന്തക്കോസ്ത് സഭയക്കുനേരെ ആക്രമണം
പുൽപ്പള്ളി: വയനാട് ജില്ലയിലെ പുൽപ്പള്ളി കൊളവള്ളിയിൽ സുവിശേഷ വിരോധിയുടെ ആക്രമത്തിൽ ആദിവാസി സഹോദരിക്ക് പരിക്ക്. കൊളവള്ളിയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഫുൾ ഗോസ്പൽ സഭയുടെ പാസ്റ്റർ വിനോദും സഭയിലെ വിശ്വാസികളും സഭയുടെ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ആദിവാസിയായ ചണ്ണ എന്ന സഹോദരിക്ക് പരിക്കേറ്റു. ആക്രമി ചണ്ണയുടെ അടിവയറിനു തൊഴിച്ച് താഴെയിടുകയായിരുന്നു. വയനാട് ഗവ. ഹോസ്പിറ്റലിലെത്തിച്ച സഹോദരിയെ അവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. കടുത്ത രക്തസ്രാവം മൂലം കഷ്ടപ്പെടുന്ന സഹോദരിയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.
ദീർഘ നാളുകളായി ട്രൈബിൽ ഏരിയയിൽ പ്രവർത്തിക്കുന്ന ഈ സഭക്കെതിരെ കുറേ നാളായി ഭീഷണി നിലവിലുണ്ട്. സഭയെ തകർക്കുമെന്നു വെല്ലുവിളിക്കുകയും പ്രാർത്ഥനയോഗങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഭീഷണി പ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ഇന്നലെ അപ്രതീക്ഷിതമായി കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു.
പാസ്റ്റർ വിനോദിന്റെ ഫോൺ നമ്പർ: 7907567648
പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരി ചണ്ണ

