ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ് ഉദ്ഘാടനം ഇന്ന്

ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ് ഉദ്ഘാടനം ഇന്ന്

എറണാകുളം : ക്രിസ്തീയ സംഗീത മേഖലയിൽ വിവിധ നിലകളിൽ പ്രവർത്തിക്കുന്നവരുടെ സംയുക്ത വേദിയായ ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ്പിന്റെ (സി.എം.എഫ്) ഉദ്ഘാടനം ഇന്നു വൈകിട്ട് 7-ന് ജെയിംസ് വർഗീസ് IAS നിർവഹിക്കും. പ്രശസ്ത ഗായകൻ ജോളി എബ്രഹാം (ചെന്നൈ) വെബ്സൈറ്റ് പ്രകാശനം ചെയ്യും. ഫേസ് ബുക്ക് പേജിലൂടെ (facebook.com/cmfindia.online) നടക്കുന്ന മീറ്റിംഗിൽ സാംസൺ കോട്ടൂർ ആമുഖ സന്ദേശം നൽകും. ഇമ്മാനുവേൽ ഹെൻട്രി സി.എം.എഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കും. ജോസ് ജോർജ് കൃതജ്ഞത പറയും. പാസ്റ്റർ പി.എം. ഭക്തവത്സലൻ (രക്ഷാധികാരി), നിർമ്മല പീറ്റർ, മാത്യു ജോൺ, കുട്ടിയച്ചൻ, ബിനോയ് ചാക്കോ, വിത്സൻ ചേന്ദനാട്ടിൽ, ടോണി ഡി. ചെവ്വൂക്കാരൻ (ഉപദേശക സമിതി), സാംസൺ കോട്ടൂർ (മാനേജിങ് ട്രസ്റ്റി), തോമസ് ജോർജ് (സെക്രട്ടറി), ഇമ്മാനുവേൽ ഹെൻട്രി (ട്രഷറർ), ഷാജു ജോസഫ് (പി.ആർ. ഒ), സുനിൽ സോളമൻ (പ്രോഗ്രാം കോ-ഓർഡിനേറ്റർ), ബിനു ചാരുത (മീഡിയ കോ-ഓർഡിനേറ്റർ), വി.ജെ. പ്രതീഷ് (വെൽഫെയർ കോ – ഓർഡിനേറ്റർ) എന്നിവരാണ് സി.എം.എഫ് ഭാരവാഹികൾ.
Facebook link :
facebook.com/cmfindia.online