സെമിനാറും പൊതു സമ്മേളനവും

സെമിനാറും പൊതു സമ്മേളനവും
 മോഹൻ സി. ലാസറസ് മുഖ്യപ്രഭാഷകൻ

കോഴിക്കോട്: മലബാറിൽ ഉള്ള വിവിധ സഭാ-സംഘടനകളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ  വിശ്വാസികളും പാസ്റ്റേഴ്സും പങ്കെടുക്കുന്ന ഏകദിന സെമിനാറും പൊതുസമ്മേളനവും സെപ്റ്റംബർ 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
കോഴിക്കോട് കുതിരവട്ടം എ.പി. ബാലകൃഷ്ണപിള്ള റോഡിൽ
ദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കും.

ജീസസ് റെഡീംസ് മിനിസ്ട്രീ സ്ഥാപകൻ
മോഹൻ സി. ലാസറസ് മുഖ്യ സന്ദേശം നൽകും. അമ്പത് വർഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതൽ ശുശ്രൂഷകൾ, യുവജന ക്യാമ്പുകൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ശുശ്രൂഷ എന്നിവയിലൂടെ ശ്രദ്ധ നേടിയ ദൈവദാസനാണ് ബ്രദർ മോഹൻ സി. ലാസറസ്. അദ്ദേഹത്തിന്റെ തമിഴ്‌നാട്ടിലെ തൂത്തുക്കുടി നാലുമവാടിയിലുള്ള പ്രാർത്ഥനാ ക്യാമ്പസിൽ ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകളാണ് ഉണർവ്വ് പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നത്. കൂടാതെ തെങ്കാശിക്കടുത്ത് നൂറിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രാർത്ഥനാ പർവ്വതം, ലോക രാഷ്ട്രങ്ങൾക്കും ഭാരതത്തിനും വേണ്ടി വിശ്വാസികൾക്ക് താമസിച്ച് പ്രാർത്ഥിക്കാനുള്ള സൗകര്യവും നൽകാറുണ്ട്.

കോഴിക്കോട് സെമിനാർ പൊതുയോഗമാണ്. പാസ്റ്റേഴ്സിനും കുടുംബങ്ങൾക്കും വിശ്വാസികൾക്കും പ്രവേശനം ഉണ്ട്.
ഭക്ഷണക്രമീകരണങ്ങൾ ഉള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. റെജിസ്ട്രേഷൻ ഫീസില്ല.

പാസ്റ്റർമാരായ ബാബു എബ്രഹാം , നോബിൾ പി. തോമസ്, ബിജു തെക്കേമല, ബ്രദർ അനൂപ്‌ ലാൽ തുടങ്ങിയവർ നേതൃത്വം നൽകും. പാസ്റ്റർമാരായ സന്തോഷ് മാത്യു, റോയി പീറ്റർ ഡേവിഡ് (കാസർഗോഡ്), ഡെന്നിസ് സ്പടികം (കണ്ണൂർ), കെ.ജെ.ജോബ് (വയനാട്),
റെയ് ജയരാജ്, അനൂപ് ലാൽ (കോഴിക്കോട്), കെ.കെ. മാത്യു (മലപ്പുറം), ജോം ജോസഫ് (പാലക്കാട് ) എന്നിവർ ജില്ലാ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക് ഫോൺ: 9249555333, 8157089397