യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് 63-ാമത് ജനറൽ ക്യാമ്പ് ഡിസംബർ 26, 27, 28 തീയതികളിൽ കുമളി പുറ്റടി ഹോളിക്രോസ് കോളജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജിയിൽ നടക്കും. തീം പ്രസന്റേഷൻ, മിഷൻ ചലഞ്ച്, ബൈബിൾ സ്റ്റഡി, ഗാന പരിശീലനം, ആരാധന, കാത്തിരുപ്പ് യോഗം, മോട്ടിവേഷൻ സെമിനാർ, കഥകൾ, പപ്പറ്റ് ഷോ, വീഡിയോ ഷോ, കളറിംഗ്, സി.ഇ.എം കിഡ്സ് ക്യാമ്പ് തുടങ്ങിയവ നടക്കും. Katartizo (Restoration- യഥാസ്ഥാനപ്പെടുക) എന്നതാണ് ക്യാമ്പ് തീം.