മതപരിവർത്തന ആരോപണം

ബെംഗളൂരു: ക്രിസ്തീയ ലഘുലേഖകൾ വിതരണം ചെയ്തു എന്ന് ആരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തന നിയമപ്രകാരമാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റിലായവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോളജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഘുലേഖ വിതരണം ചെയ്തെന്ന് ആരോപിച്ച് ഒരു വിഭാഗം ആൾക്കാർ 5 പേരെ തടഞ്ഞുവയ്ക്കുകയായിരുന്നു. നിർബന്ധിത മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന നിയമം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കർണാടകയിൽ പ്രാബല്യത്തിൽ വന്നത്.