പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

വയനാട്: പ്രശസ്ത വ്യാഖ്യാതാവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ. കുഞ്ഞുമോൻ ഡാനിയേൽ എഴുതിയ 1കൊരിന്ത്യർ ലേഖനത്തിന്റെ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി ഫുൾ ഗോസ്പൽ മിഷൻ ചർച്ചിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ മിഷൻ വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ദാനിയേൽ, പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രമുഖ സുവിശേഷ പ്രഭാഷകനും മീനങ്ങാടി എ.ജി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കെ. കെ മാത്യുവിന് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ ആമുഖ പ്രസംഗം നടത്തി. പാസ്റ്റർ കെ.കെ.മാത്യു വ്യാഖ്യാന ഗ്രന്ഥം പ്രാർത്ഥിച്ച് സമർപ്പിച്ചു. സമകാലിക സഭയുടെ ആത്മ പരിശോധനക്കും ശുദ്ധീകരണത്തിനും ഉതകുന്ന ഉന്നതമായ കാഴ്ചപ്പാടുകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.
യുവസ്നേഹിതൻ പബ്ലിക്കേഷൻ ആണ് പ്രസാധകർ. 268 പേജുള്ള പുസ്തകത്തിന് 230 രൂപയാണ് വില. ഇന്ത്യയിൽ പോസ്റ്റൽ ചാർജ് സൗജന്യം. 7034043811 (ഗൂഗിൾ പേ, വാട്സ്ആപ്പ്)