പുസ്തക പ്രകാശനം

പുസ്തക പ്രകാശനം

കൊച്ചി: ശാസ്ത്രജ്ഞനും ക്രൈസ്തവ സാഹിത്യകാരനുമായ ഡോ. സിനി ജോയ്സ് മാത്യുവിൻ്റെ മുപ്പത്തിയൊന്നു കവിതകളും പതിനാറ് നറുങ്ങു കവിതകളും അടങ്ങിയ കാവ്യസമാഹാരം  ‘അൻപ് ‘ പ്രകാശനം ചെയ്തു. ഫാ. ബോബി ജോസ് കട്ടികാട്  മുഖവുര എഴുതിരിക്കുന്ന കവിതാ സമാഹാരത്തിന് സുവി. സാജു മാത്യുവിന്റെ ഗ്രന്ഥാസ്വാദനവും അനുബന്ധമായിട്ടുണ്ട്. കൊച്ചിയിൽ ഗാന്ധി സ്ക്വയറിനു സമീപം ഫാ. ബോബി ജോസ് കട്ടികാടും സ്നേഹിതരും ആതിഥ്യമരുളിയ കപ്പൂച്ചിൻ ശാന്തി ആശ്രമത്തിൽ ഒക്ടോബർ 19 ബുധനാഴ്ച വൈകുന്നേരം നടന്ന പുസ്തക പ്രകാശനച്ചടങ്ങിൽ ഫാ. ബോബി ജോസ് കട്ടികാട്, ഇവാ. സാജു മാത്യു എന്നിവർ  സന്ദേശങ്ങൾ നൽകി. ഫാ. ജോർജ് മാത്യു പുതുപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  തിർസാ ഷാജൻ ‘അൻപി’ലെ കവിതകൾ ആലപിച്ചു.
ഡോ. സിനി നിരവധി ലേഖനങ്ങളും വിവിധ സാഹിത്യ ശാഖകളിൽ പുസ്തകങ്ങളും അവയുടെ പരിഭാഷകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുഭ സൂചനകളുടെ നദി, എറമോസ് മലഞ്ചെരുവിലെ ആഷേർ, പുസ്തകങ്ങളിൽ രേഖപ്പെടുത്തിയത്, The River of Good Signs, ശുഭ സങ്കേതോം കി നദി എന്നിവയാണു മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള മറ്റു പുസ്തകങ്ങൾ.