ആരാധന തടഞ്ഞു

ആരാധന തടഞ്ഞു

റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ആരാധന തടഞ്ഞ് സുവിശേഷ വിരോധികൾ. സെൻട്രൽ ഈസ്റ്റേൺ റീജിയനിലെ റായ്പൂർ സഭയിൽ ഫെബ്രു. 18-നാണ് സുവിശഷ വിരോധികൾ ആരാധന തടഞ്ഞത്. പാസ്റ്റർ രാജു വി. ജോൺ ശുശ്രൂഷിക്കുന്ന ഈ സഭയിൽ ആരാധന നടക്കുമ്പോൾ ഒരു സംഘം സുവിശേഷ വിരോധികൾ കയറിവരികയും വളരെ അസഭ്യം പറയുകയും ജയ് ശ്രീരാം വിളിക്കുവാൻ വിശ്വാസികളെ നിർബന്ധിക്കുകയും ചെയ്തു.

അക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ആ സഭാ വിശ്വാസികൾ പോലീസിനെ വിളിക്കുകയും പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയുമായിരുന്നു. പോലീസുകാർ പാസ്റ്ററേയും വിശ്വാസികളെയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയും 4 മണി വരെ പോലീസ് സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു. ഇനിയും ഇവിടെ ആരാധന നടത്തുകയില്ലന്നും ഒരു ആഴ്ചക്കകം വീട് ഒഴിഞ്ഞു പോകാമെന്നും ഭീഷണിപ്പെടുത്തി എഴുതിവപ്പിച്ച ശേഷമാണ് വിട്ടയച്ചത്. ഇവിടുത്തെ സഭയെ ഓർത്തു പ്രാർത്ഥിക്കുക. Pr. Raju V John, Raipur, Chhattisgarh  782870361