പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

വയനാട്: വയനാട് ജില്ലയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ സുൽത്താൻ ബത്തേരി ബഥേൽ ഗോസ്പൽ അസംബ്ലി സഭാഹാളിൽ വച്ച് ഫെബ്രുവരി 6 വ്യാഴാഴ്ച ‘ബ്ലെസ് വയനാട്’-പ്രത്യേക പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ പാസ്റ്റർ ചാണ്ടി വർഗീസ് (ന്യൂഡൽഹി) വചന ശുശ്രൂഷ നിർവഹിക്കും. ഇടവേളകളില്ലാതെയുള്ള പ്രാർത്ഥന, ആരാധന, വചന സന്ദേശം, സാക്ഷ്യം എന്നിങ്ങനെയാണ് യോഗത്തിൻ്റെ ക്രമീകരണം.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ വിൻസെൻ്റ് ആൽബർട്ട് -Phone 93888 55987