കൺവൻഷൻ

കൺവൻഷൻ

പത്തനാപുരം : ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ 33-ാമതു ജനറൽ കൺവൻഷൻ ജനുവരി 25 മുതൽ 28 വരെ പത്തനാപുരത്തു നടക്കും. സഭാ ഓവർസീയർ ഡോ. ജോയി പി. ഉമ്മന്‍ ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ മോനിസ് ജോർജ്ജ്, മാത്യു ശമുവേൽ, അനീഷ് ചെങ്ങന്നൂർ, സി.കെ.മാത്യു, എം.ഒ.അനിയൻ, ഗ്രെയ്സ് ഉമ്മൻ തുടങ്ങിയവർ പ്രസംഗിക്കും. റീമാ ഗോസ്പൽ സിംഗേസ് (ചെങ്ങന്നൂർ), ജോസ് പ്രകാശ് കരിമ്പിനേത്ത് തുടങ്ങിയവർ ഗാന ശുശ്രൂഷ നിർവ്വഹിക്കും.

ശനിയാഴ്ച രാവിലെ സഹോദരി സമ്മേളനവും ഉച്ചയ്ക്കു ശേഷം സണ്ടേസ്കൂൾ-യുവജന വാർഷിക യോഗവും, വെള്ളിയാഴ്ച സ്നാനവും നടക്കും. 28-ന് ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗം സമാപിക്കും.