കൺവൻഷൻ സമാപിച്ചു
വയനാട്: ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യാ സിൽവർ ജൂബിലി കൺവെൻഷന് അനുഗ്രഹ സമാപനം. പനമരം ടൗണിൽ നടന്ന കൺവൻഷനിൽ പ്രസിദ്ധ ഗായകൻ സോജൻ മീനങ്ങാടിയുടെ നേതൃത്വത്തിൽ സണ്ണി എടക്കരയുടെ പശ്ചാത്തല സംഗീതത്തിൽ ബ്യൂലാ വോയിസ് സംഗീത വിരുന്നൊരുക്കി. ബ്യൂല മിനിസ്ട്രീസ് ഇന്ത്യാ സെക്രട്ടറി പാസ്റ്റർ ശശി പോളിന്റെ ആമുഖ വാക്കുകളോടെ ആരംഭിച്ച കൺവെൻഷനിൽ പാസ്റ്റർ പി.വൈ. ഗീവർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ മാത്യു ജോസഫ് പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. ബ്യൂലാ മിനിസ്ട്രീസ് ഇന്ത്യാ ഡയറക്ടർ പാസ്റ്റർ റോയ് ബ്യൂല ആമുഖപ്രസംഗം നിർവഹിച്ചു.




സമാപന സമ്മേളനത്തിൽ
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ അസോസിയേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.ജെ. ജോബ് അധ്യക്ഷത വഹിച്ചു.



കാൽനൂറ്റാണ്ട് പിന്നിട്ട ബ്യൂല മിനിസ്ട്രീസിന്റെ പ്രധാന ഭാരവാഹികളായ പാസ്റ്റർ ശശി പോൾ-രാധാമണി ശശി, പാസ്റ്റർ റോയി ബ്യൂല-സുജാ റോയി ദമ്പതികളെ ആദരിച്ചു. ഗുഡ്ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം ജീവിതരേഖ അവതരിപ്പിച്ചു. പാസ്റ്റർമാരായ മാത്യു ജോസഫ്, ഐ.പി.സി കൽപ്പറ്റ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോയും മെമെന്റോയും ഷാളും കൈമാറി. ആദരിക്കപ്പെട്ടവർക്ക് ഈ പ്രോഗ്രാമിനെ കുറിച്ച് മുന്നറിവില്ലാത്തതിനാൽ അവരിലും ഇത് കൗതുകം ഉണർത്തി. പ്രസിദ്ധ ഗായകൻ ജോസ് പ്രകാശ് കരിമ്പനേത്ത് ഇവരോടുള്ള ആദര സൂചകമായി പ്രത്യേക ഗാനാവതരണവും നടത്തി.
പ്രസിദ്ധ പ്രഭാഷകരായ പാസ്റ്റർമാർ സജോ തോണിക്കുഴിയിൽ, ഷിബിൻ ജി.സാമുവൽ (PYPA പ്രസിഡൻറ്), ജോർജ് ജേക്കബ്, ഡോ. പി.സി.ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
31ന് രാവിലെ പത്തിന് കാർമേൽ വർഷിപ്പ് സെന്ററിൽ വനിതാ സമ്മേളനവും നടന്നു. സിസ്റ്റർ സാറാ ജോസഫ്, സിസ്റ്റർ സൂസൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർമാരായ ഐ.പി.സി.വയനാട് സെൻറർ ശുശ്രൂഷകൻ തോമസ് തോമസ്, എ.ജി.ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ ഇ.വി. ജോൺ, പ്രഭാഷക സിസ്റ്റർ ഡോ. സൂസൻ തോമസ്, സാം തോമസ് (പ്രസിഡൻറ്, പിപിഎഫ് ബത്തേരി), എം. സി. രമേശ് (പ്രസിഡൻ്റ്, കെപിഎഫ് കൽപ്പറ്റ), FGPC പ്രസിഡൻറ് കെ.കെ.തങ്കച്ചൻ, എൻ.പി. പീറ്റർ, ജോബി ഇ.റ്റി തുടങ്ങിയവർ വിവിധ സമയങ്ങളിൽ പ്രാർത്ഥന നയിച്ചു. പാസ്റ്റർമാരായ ട്രൈബൽ മിഷൻ ജില്ലാ കോഡിനേറ്റർ വി.സി ജേക്കബ്, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻറർ ശുശ്രൂഷകൻ സി.ഐ. തോമസ്, കെ.എം.സുരേഷ് (ബത്തേരി പി.പി.എഫ് സെക്രട്ടറി), സജേഷ് സണ്ണി (കൽപ്പറ്റ കെ.പി.എഫ്. സെക്രട്ടറി), ബെഞ്ചമിൻ സാമുവൽ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ സംബന്ധിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കൺവെൻഷന് ഇവാ. ശരത്കുമാർ, എൻ.എം. ജോയ്, നാരായണൻ നെയ്ക്കുപ്പ തുടങ്ങിയവർ ആദിയോടന്തം നേതൃത്വം നൽകി.


