ജനറൽ കൺവൻഷൻ

ജനറൽ കൺവൻഷൻ

കോട്ടയം: ബെഥേൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനുവരി 9 മുതൽ 12 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ടി.പി. യോഹന്നാൻ ഉദ്ഘാടനം ചെയ്യും. ഡോ. പി.ജി വർഗീസ് (ന്യൂഡൽഹി), പാസ്റ്റർമാരായ ലാസർ വി. മാത്യു, എബി ഐരൂർ, അനിൽ കൊടിത്തോട്ടം, സിസ്റ്റർ ലില്ലി വർഗീസ്, ഇവാ. ഷാജി വർഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ രാജേഷ് വക്കം നയിക്കുന്ന കൊല്ലം സ്ട്രിങ്സ് മീഡിയ ഗാനശുശ്രൂഷ നിർവഹിക്കും.