പ്രാർത്ഥനാ യോഗം

പ്രാർത്ഥനാ യോഗം

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് ഉപവാസ പ്രാർത്ഥന നാളെ രാവിലെ 10.30-ന് ബത്തേരി സ്മിയാസ് കോളജിൽ നടക്കും. പാസ്റ്റർ സാം തോമസ് (പിപിഎഫ് പ്രസിഡൻ്റ്) അദ്ധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ യോഗത്തിൽ ബത്തേരി താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും.

വചന ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ സി.വൈ. കുര്യാച്ചൻ പ്രാർത്ഥനാ സെഷൻ നയിക്കും. പാസ്റ്റർമാരായ കെ.എം. സുരേഷ് (സെക്രട്ടറി), ജോസ് ശാമുവേൽ രാജ്  എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.