പ്രാർത്ഥനാ സമ്മേളനം
വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് പ്രാർത്ഥനാ സമ്മേളനം നാളെ പാസ്റ്റർ സി.ഐ തോമസ് ശുശ്രൂഷിക്കുന്ന പുത്തൻകുന്ന് ചർച്ച് ഓഫ് ഗോഡ് സഭയിൽ രാവിലെ 10.30-ന് നടക്കും. പിപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ സി.വൈ കുര്യാച്ചൻ പ്രാർത്ഥനാ സെഷൻ നയിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും കുടുംബ സമേതം പങ്കെടുക്കും.

