പ്രാർത്ഥനാ യോഗം

പ്രാർത്ഥനാ യോഗം

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് ഉപവാസ പ്രാർത്ഥന നാളെ നടക്കും.

പാസ്റ്റർ മനോജ് വി.ജെ ശുശ്രൂഷിക്കുന്ന കല്ലൂർ ശാന്തി ഭവൻ ചർച്ചിൽ രാവിലെ 10.30-ന് ആരംഭിക്കുന്ന യോഗത്തിൽ പിപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ സി.വൈ കുര്യാച്ചൻ പ്രാർത്ഥനാ സെഷൻ നയിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റേഴ്സ് & ഫാമിലി, സുവിശേഷകർ തുടങ്ങിയവർ പങ്കെടുക്കും.