ബത്തേരി പി.പി.എഫ് മീറ്റിംഗ്

ബത്തേരി പി.പി.എഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരിയിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന വിവിധ പെന്തക്കോസ്തു സഭകളിലെ ശുശ്രൂഷകന്മാരുടെ സംയുക്ത വേദിയായ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ജനറൽ ബോഡി മീറ്റിംഗ് നാളെ ബുധൻ (നവംബർ 17) രാവിലെ 10.30-ന് ചുള്ളിയോട് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് ഹാളിൽ നടക്കും. എല്ലാ മാസവും നടന്നുവന്നിരുന്ന പി.പി.എഫ് പ്രെയർ മീറ്റിംഗുകൾ കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നാളെ മീറ്റിംഗ് നടക്കുന്നത്. അമ്പതോളം പാസ്റ്റർമാർ അംഗങ്ങളായുള്ള ഈ കൂട്ടായ്മക്ക് പാസ്റ്റർമാരായ സാം തോമസ് (പ്രസിഡന്റ്), ജോസ് ശാമുവേൽ (വൈസ് പ്രസിഡന്റ്), കെ.എം.സുരേഷ് (സെക്രട്ടറി), ജോഖീം കോര (ജോ.സെക്രട്ടറി), വിൻസന്റ് ആൽബർട്ട് (ട്രഷറർ), ഏബ്രഹാം ദാനിയേൽ (പ്രെയർ കോ-ഓർഡിനേറ്റർ), ജോസ് പി.എം, പി.എ. തോമസ്, കെ.ജെ. ഫ്രാൻസിസ് (കമ്മിറ്റി മെമ്പേഴ്സ്) എന്നിവർ നേതൃത്വം നൽകുന്നു.
ഫോൺ: 9447401590, 9747680039.