ബത്തേരി പി.പി.എഫ്

ബത്തേരി പി.പി.എഫ്

ബത്തേരി പി.പി.എഫ് കമ്മിറ്റിയംഗങ്ങൾ

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന്റെ 2023-’24 വർഷത്തേക്കുള്ള ഒൻപത് അംഗ ഭരണ സമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. പാസ്റ്റർമാരായ സാം തോമസ് (പ്രസിഡന്റ്), ജോസ് ശാമുവേൽ (വൈസ് പ്രസിഡന്റ്), കെ.എം.സുരേഷ് (സെക്രട്ടറി), ജോഖീം കോര (ജോ.സെക്രട്ടറി), വിൻസന്റ് ആൽബർട്ട് (ട്രഷറർ), സി.വൈ. കുര്യാച്ചൻ (പ്രെയർ കോ-ഓർഡിനേറ്റർ), പി.എം. ജോസ്, പി.എ. തോമസ്, കെ.ജെ. ഫ്രാൻസിസ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ പി.പി.എഫ് ഭാരവാഹികൾ. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് പാസ്റ്റർ കെ.കെ. മാത്യു (മീനങ്ങാടി) നേതൃത്വം നൽകി. മുൻ ഭരണ സമിതി ഭാരവാഹികൾ തന്നെയാണ് ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്.

രക്ഷാധികാരികൾ: പാ. കെ.കെ.മാത്യു, പാ. സി.ഐ. തോമസ്പാസ്റ്റർമാരായ കെ.കെ. മാത്യു, സി.ഐ. തോമസ് എന്നിവരെ രക്ഷാധികാരികളായും പാസ്റ്റർ വർഗീസ് പി.ജോസഫിനെ മീഡിയ കൺവീനറായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പാസ്റ്റർ സാം തോമസിന്റെ അധ്യക്ഷതയിൽ കുപ്പാടി ഗോസ്പൽ ഫോർ ഇൻഡ്യാ ചർച്ച് ഹാളിൽ ഇന്നു രാവിലെ 10.30-നു ചേർന്ന പി.പി.എഫ് ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പു നടന്നത്. വാർഷിക റിപ്പോർട്ട് പാസ്റ്റർ കെ.എം.സുരേഷും കണക്ക് പാസ്റ്റർ വിൻസന്റ് ആൽബർട്ടും അവതരിപ്പിച്ചു. വെളിപ്പാട് 2:1-3 വരെയുള്ള വേദഭാഗങ്ങളെ ആധാരമാക്കി ഒരു സഭാ ശുശ്രൂഷകൻ എങ്ങനെ ആയിരിക്കണം, ശുശ്രൂഷകൾ എങ്ങനെ നിർവഹിക്കണം എന്നത് വിശദമാക്കി പാസ്റ്റർ കെ.കെ മാത്യു വചന സന്ദേശം നൽകി. സുൽത്താൻ ബത്തേരി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ കർത്തൃ വേലയിലായിരിക്കുന്ന പാസ്റ്റർമാരുടെയും  സുവിശേഷകന്മാരുടെയും സംയുക്ത വേദിയാണ് 14 വർഷം പിന്നിടുന്ന ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്. 2008-ൽ ഒഡീഷയിലെ കന്ദമാലിൽ ക്രൈസ്തവർക്കെതിരെ ഉണ്ടായ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ പീഡനങ്ങൾക്കിരയായവർക്ക് സഹായമെത്തിക്കുന്നതിനും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനും വേണ്ടി ഒത്തുചേർന്ന കൂട്ടായ്മയാണ് വയനാട്ടിലെ പ്രഥമ പാസ്റ്റേഴ്സ് ഫെലോഷിപ്പു കൂടിയായ ബത്തേരി പി.പി.എഫ്.

.

പാസ്റ്റർ വർഗീസ് പി. ജോസഫ്

(മീഡിയ കൺവീനർ)