ബത്തേരി പിപിഎഫ് മീറ്റിംഗ്

ബത്തേരി പിപിഎഫ് മീറ്റിംഗ്

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് പ്രാർത്ഥനാ സമ്മേളനം നാളെ രാവിലെ 10 മണിക്ക് ഓടപ്പള്ളം വള്ളുവാടിയിൽ പാസ്റ്റർ ടി.കെ വർഗീസ് ശുശ്രൂഷിക്കുന്ന ചർച്ചിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രയർ കോ-ഓർഡിനേറ്റർ പാസ്റ്റർ സി.വൈ. കുര്യാച്ചൻ പ്രാർത്ഥനാ സെഷൻ നയിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സുവിശേഷകരും പാസ്റ്റർമാരും പങ്കെടുക്കും.