പ്രാർത്ഥനാ യോഗം

വയനാട്: സുൽത്താൻ ബത്തേരി മേഖലാ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിൻ്റെ പാസ്റ്റേഴ്സ് & ഫാമിലി പ്രാർത്ഥനാ യോഗം നാളെ രാവിലെ 10 മുതൽ പുൽപ്പള്ളി റോഡിൽ മൂന്നാം മൈലിൽ പാസ്റ്റർ പി.കെ തമ്പി ശുശ്രൂഷിക്കുന്ന ഷിലോഹ് പ്രെയർ സെൻ്ററിൽ നടക്കും. പി.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ കെ. എം സുരേഷ് (സെക്രട്ടറി), വിൻസൻ്റ് ആൽബർട്ട് (ട്രഷറർ) തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകുന്നു.
ബത്തേരി താലൂക്കിൻ്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 50-ലധികം പെന്തക്കോസ്ത് സഭാ ശുശ്രൂഷകന്മാരുടെയും സുവിശേഷകന്മാരുടെയും സംയുക്ത വേദിയാണ് ബത്തേരി പാസ്റ്റേഴ്സ് ഫെലോഷിപ്.
പി.പി.എഫ് വാർഷിക മീറ്റിംഗും തിരഞ്ഞെടുപ്പും
ബത്തേരി പാസ്റ്റേഴ്സ് ഫെലോഷിപ്പിൻ്റെ വാർഷിക സമ്മേളനവും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും 2025 ജനുവരി 15-ന് കുപ്പാടി അഗപ്പെ ഗോസ്പൽ മിഷൻ ചർച്ചിൽ നടക്കും.