സ്കൂൾ ബാഗ് വിതരണം ചെയ്തു
കോട്ടയം : റിവൈവൽ സൺഡേസ്കൂൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. മെയ് 31 ന് ഐ ആർ എ ഇല്ലിവളവ് സഭയിൽ പാസ്റ്റർ ഷിബു ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പാമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. പ്രവീൺ പ്രസാദ് ബാഗ് വിതരണ ഉൽഘാടനം നിർവഹിച്ചു.
ബാഗിനൊപ്പം നോട്ടുബുക്കുകളും നൽകി. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹെലൻ ഷിബുവിന് മൊമെന്റോ നൽകി ആദരിച്ചു. മീറ്റിംഗിൽ പാസ്റ്റർ ജേക്കബ് ജോർജ് മുഖ്യസന്ദേശം നൽകി.
പാസ്റ്റർമാരായ സാബു എം ജോസഫ്, ഓ എം ജോർജ്, ജേക്കബ് കെ എം, എം ജെ ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ജേക്കബ് ദാനിയേൽ സ്വാഗതവും ബ്രദർ മനോജ് പടിമൺ കൃതജ്ഞതയും പറഞ്ഞു. ബ്രദർ സിജോമോൻ സാബു, ബ്രദർ ഷിനു ജേക്കബ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.







