പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 55-ാമത് പ്രാർത്ഥനാ സംഗമം ജനുവരി 10 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോർജ് കുരുവിള (ചെങ്ങന്നുർ) അധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർ വി. ഒ വർഗീസ് (മുംബൈ) മുഖ്യ സന്ദേശം നൽകും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ (മസ്കറ്റ് ) & ടീം ഗാന ശുശ്രൂഷ നയിക്കും.

സൂം പ്ലാറ്റ്ഫോമിൽ 2021 ജൂലൈ മുതൽ ആരംഭിച്ച് തുടർന്ന് മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മ മുഖാന്തരം അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.

ID : 828 3015 0680  Password : amen