സെമിനാർ
വയനാട്: കണിയാമ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി.എ.(ക്രൈസ്റ്റ് അംബാസഡേഴ്സ്) യുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് വൈകിട്ട് 6.30 മുതൽ 9. 30 വരെ മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സായാഹ്ന സെമിനാർ നടക്കും. പെന്തക്കോസ്തിന്റെ ആരംഭം,വളർച്ച, വർത്തമാനകാല വെല്ലുവിളികളും-മൂല്യച്യുതികളും എന്നീ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റർ അനിൽ കൊടിത്തോട്ടം സെമിനാർ നയിക്കും. പാസ്റ്റർ ടി.ജി. ചെറിയാച്ചൻ, സി.എ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
ഫോൺ:9495065845

