അരാവലി കൺവൻഷൻ

അരാവലി കൺവൻഷൻ

രാജസ്ഥാൻ: 35-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 24 മുതൽ27 വരെ തീയതികളിൽ ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ വച്ചു നടത്തുവാനുള്ള ക്രമീകരണങ്ങൾ പാസ്റ്റർ രാജു ജോസഫ്‌, പാസ്റ്റർ ഷിജോ കെ ജോസഫ്, പാസ്റ്റർ ലക്ഷ്മൺ സിംഗ്, പാസ്റ്റർ ഫത്തെലാൽ മുതലായവരുടെ ചുമതലയിൽ നടന്നുകൊണ്ടിരിക്കുന്നു . മുഖ്യ പ്രഭാഷകരായി സുവിശേഷ ലോകത്തിനു പ്രസിദ്ധനായ നുറുദ്ദിൻ മുല്ല പങ്കെടുക്കുന്നു. മറ്റുപ്രസിദ്ധരായ ദൈവ ദാസന്മാരും വചന ഘോഷണം നടത്തുന്നതാണ്. അരാവലി പർവത നിരകളിൽ കർത്തൃ വേലയിൽ ആയിരിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവ ദാസന്മാരും വിവിധ ജനജാതി വിഭാഗങ്ങളിൽ നിന്നും വന്നു ചേരുന്ന വിശ്വാസികളും കൂടുന്ന ഈ ആത്മീക സംഗമത്തിൽ വലിയ ആത്മ പകർച്ച ഉണ്ടാകേണ്ടതിനായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഈ കൺവൻഷനിൽ സഹോരിമാർക്കും കുഞ്ഞുങ്ങൾക്കും ശുശ്രൂഷകർക്കും പ്രത്യേക മീറ്റിംഗുകൾ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ : രാജു ജോസഫ് -9636409461, പാസ്റ്റർ : ഷിജോ കെ ജോസഫ് -9782006864.

വാർത്ത: ജോൺ മാത്യു, ഉദയ്പൂർ