ലഹരി വിരുദ്ധ പ്രചാരണം

ലഹരി വിരുദ്ധ പ്രചാരണം

കണ്ണൂർ: ലോക ലഹരിവിരുദ്ധ ദിന (World Anti-Drug Day)മായ ജൂൺ 26 ന് ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പും, ദി ബൈബിൾ വേഡ്സ് ഡോട്ട് കോം(the-bible-words.com) മിനിസ്ട്രിയും സംയുക്തമായി റാലിയും പ്രഭാഷണങ്ങളും നടത്തി.

രാവിലെ 10 മണിക്ക് കണ്ണൂർ പഴയ ബസ്റ്റാൻഡ് കോർണറിൽ ഒരുക്കപ്പെട്ട വേദിയിൽ ഐ.പി.എഫ് സിംഗേഴ്സിന്റെ ഗാന വിരുന്നോടെ തുടക്കമായി. പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡണ്ട് പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.ജെ.ജോബ് വയനാട് ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർമാരായ പി. വൈ. ഗീവർഗീസ് മാനന്തവാടി, ഭാരവാഹികളായ പാസ്റ്റർമാർ സജി എൻ.പി., ശശി ജോസഫ്, ഏ.ഡി. തോമസ്, രാഗേഷ് കുമാർ, ഗിരീഷ്, ടൈറ്റസ് എഫദ മിഡിയ എന്നിവർ സംസാരിച്ചു.

കണ്ണൂർ ടൗൺ, പെരളശ്ശേരി, മമ്പറം, കൂത്തുപറമ്പ്, ഉരുവച്ചാൽ,
ഇരിട്ടി എന്നിവടങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ഇരിട്ടി താലൂക്കിലുള്ള പാസ്റ്റർമാരും യുവതീയുവാക്കളും യാത്രയിൽ പ്ലക്കാർഡുകളുമായി അണിചേർന്നത് ശ്രദ്ധേയമായി. നൂറ് കണക്കിന് ലഘുലേഖകൾ വിതരണം ചെയ്തു. പൊതുവേ മഴയുണ്ടായിരുന്നുവെങ്കിലും എല്ലാ ടൗണുകളിലും പരസ്യയോഗ സമയത്ത് കാലാവസ്ഥ അനുകൂലമായി നിന്നത് സംഘാംഗങ്ങൾക്ക് പോലും അത്ഭുതമായി.