മതപരിവർത്തന വിരുദ്ധ നിയമം പിൻവലിച്ചു

ബംഗളൂരു: കർണാടകയിൽ മതപരിവർത്തന വിരുദ്ധ നിയമം പിൻവലിച്ച് കർണാടക മന്ത്രിസഭ.
മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന മതപരിവർത്തന വിരുദ്ധ നിയമമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചത്. ആർഎസ്എസ് സ്ഥാപകൻ കെ. ബി ഹെഡ്ഗേവാർ ഉൾപ്പെടെയുള്ളവരുടെ സ്കൂൾ പാഠപുസ്തക പാഠങ്ങൾ നീക്കം ചെയ്യാനും സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് എന്നിങ്ങനെ എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.