നിത്യതയിൽ

കോഴിക്കോട് : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവും കോട്ടയം പേക്കുഴിയിൽ പി.വി തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (അമ്പി-87) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭവനത്തിലെ ശുശ്രൂഷകൾ നാളെ (നവം. 25 വെള്ളി) രാവിലെ പത്തു മണിക്ക് പേക്കുഴിയിൽ സണ്ണിയുടെ ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം രണ്ട് മണിക്ക് നെല്ലിപ്പൊയിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും
മക്കൾ: ജോൺസൺ പി.ടി, ശാന്തമ്മ, സണ്ണി പി.ടി, മേഴ്സി, പാസ്റ്റർ നോബിൾ പി. തോമസ്, വിൽസൺ പി ടി, ബിജു പി ടി. മരുമക്കൾ: ഗ്ലാഡിസ് കോഴിക്കോട്, ജയരാജ് കോഴിക്കോട്, ഷേർലി നെല്ലിപ്പൊയിൽ, പരേതനായ കെ. പി ജോസ് ഒറ്റപ്പാലം, സുനി നോബിൾ ആലപ്പുഴ, ഷിജി പുൽപ്പള്ളി, ഹണി തൃശ്ശൂർ.