അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ ഓൺലൈനിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്താൻ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ടി.ജെ. ശാമുവെൽ, കെ.ജെ. മാത്യു, ജോൺസൺ വർഗീസ് (ബാംഗ്ലൂർ), ടി.വി.പൗലൊസ്, എ. രാജൻ തുടങ്ങിയവർ പ്രസംഗിക്കും. ഡോ. ബ്ലെസൻ മേമനയുടെ നേതൃത്വത്തിൽ എ.ജി.ക്വയർ ഗാനശുശ്രൂഷ നയിക്കും.