കൺവൻഷൻ

കൺവൻഷൻ

കോഴഞ്ചേരി : അസംബ്ലീസ് ഓഫ് ഗോഡ് കോഴഞ്ചേരി സഭയുടെയും സെക്ഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ‘ആത്മമാരി 2025-കൺവൻഷൻ’ ഡിസംബർ 18 മുതൽ 21 വരെ കോഴഞ്ചേരി ഇൻഡോർ സ്റ്റേഡിയത്തിൽ (തേവർവേലിൽ കുടുംബയോഗം മന്ദിരം) നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.ഡി ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ റ്റി.ജെ ശമുവേൽ, വർഗീസ് ഏബ്രഹാം (രാജു മേത്ര), ജോയി പ്രകാശ്, ജോജി പി. ബെന്നി, എബി അയിരൂർ, ടി.വി പൗലോസ് തുടങ്ങിയവർ പ്രസംഗിക്കും. കൊട്ടാരക്കര ഹെവൻലി ബീറ്റ്സ് &  കോഴഞ്ചേരി എ.ജി ക്വയർ ഗാനശുശ്രൂഷ നയിക്കും. പവർ കോൺഫറൻസ്, സംയുക്ത സഭാരാധന എന്നിവയും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് :

+91 9447462380 (പാസ്റ്റർ ലാലു പാപ്പച്ചൻ)