ABC 1.0 ബൈബിൾ കോണ്ടെസ്റ്റ് ഫലപ്രഖ്യാപനം ഡിസംബർ 21- ന്

കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) ഫല പ്രഖ്യാപനം ഡിസംബർ 21 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെടും.  പാ. ജെ. പി. വെണ്ണിക്കുളം (കെ.ഇ. ജനറൽ പ്രസിഡന്റ്) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡാർവിൻ. എം. വിൽ‌സൺ (കെ.ഇ. ജനറൽ സെക്രട്ടറി, ABC ക്വിസ് മാസ്റ്റർ) ഫല പ്രഖ്യാപനം  നടത്തും. ക്രൈസ്തവ എഴുത്തുപുര / കേഫാ ടിവി ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
മെന്റി പ്ലാറ്റഫോമിലൂടെ 3 റൗണ്ടുകളിലായി നടന്ന ആവേശകരമായ  ക്വിസിൽ പങ്കെടുത്തവരെ കാത്തിരിക്കുന്നത് 1 ലക്ഷം രൂപയിൽ പരം മൂല്യമുള്ള സമ്മാനങ്ങളാണ്.  ഫൈനൽ റൗണ്ടിൽ  പങ്കെടുത്ത 25 പേർക്കും ഓഡിയോ ബൈബിൾ പ്ലെയറുകളും, മറ്റു ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കുന്നു എന്നതും ഈ പ്രോഗ്രാമിന്റെ  സവിശേഷതയാണ്. അതോടൊപ്പം തന്നെ  ഈ പ്രോഗ്രാം ലൈവ് ആയി കണ്ടു  പ്രേക്ഷകർക്കായുള്ള ചോദ്യങ്ങൾക്ക് മറുപടി അയച്ചവരിൽ  തിരഞ്ഞെടുക്കപ്പെട്ട 18 പേരെയും ഈ മീറ്റിംഗിൽ പ്രഖ്യാപിക്കുന്നതാണ്. 
മലയാളത്തിലെ മുൻ‍നിര ക്രൈസ്തവ മാധ്യമമായ ക്രൈസ്തവ എഴുത്തുപുര, ദൈവവചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Faith Comes By Hearing (Bible.is), WCOI (HUM) ഓഡിയോ ബൈബിൾ ആപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ബൈബിൾ ക്വിസ് ഒരുക്കിയത്. 
ഓൺലൈൻ കാണുവാൻ സന്ദർശിക്കുക :
യൂട്യൂബ് പ്ലേലിസ്റ്റ്  : https://www.youtube.com/playlist?list=PLf_1EVFxcyCONE5HJmwBRG9DnmFDATl15
ഫേസ്ബുക്ക് പ്ലേലിസ്റ്റ്  : https://www.facebook.com/watch/797981753549953/674884630128962
കൂടുതൽ വിവരങ്ങൾക്കായി :  https://www.kraisthavaezhuthupura.com/ABC