ത്രിദിന വനിതാ ക്യാമ്പ്
വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പ് കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ നടക്കും.
നാളെ രാവിലെ 8.30 മുതൽ മെയ് 6 ബുധൻ ഉച്ചക്ക് 2 വരെയാണ് വിവിധ സെഷനുകൾ നടക്കുക. ‘ആത്മാവിന്റെ ഐക്യത’ (Eph. 4:3) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. വേദ പരിജ്ഞാനമുള്ള പ്രഭാഷകർ വിഷയത്തെ അധികരിച്ച് സംസാരിക്കും. ആത്മ നിറവിൽ ഉള്ള ആരാധനയും ചിട്ടയായ വേദപഠന ക്ലാസുകളും ടീനേജ്ഴ്സിനായി പ്രത്യേക കൗൺസിലിംഗും പ്രാർത്ഥനാ സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്.
വിദഗ്ധ ഡോക്ടേഴ്സ് നയിക്കുന്ന ആരോഗ്യ സെമിനാർ-സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയം വിഷയമാസ്പദമാക്കി നടക്കുന്നു.
ഒപ്പം വിനോദ/വിജ്ഞാന സദസ്സുകളുമുണ്ട്. വനിതാ സമാജം ഭാരവാഹികളായ സൂസൻ തോമസ് (ജന. പ്രസിഡണ്ട്), സുജ നൈനാൻ (ജന. സെക്രട്ടറി), മറിയാമ്മ ജോയി (ജന. ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. വിവരങ്ങൾക്ക്: Ph.9961624138

