കേരളം ലോക്ഡൗണിലേക്ക്

കേരളം ലോക്ഡൗണിലേക്ക്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 9 ദിവസത്തേക്ക് കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മെയ് 8 ശനിയാഴ്ച രാവിലെ 6 മണി മുതൽ 16 വരെയാണ് കേരളം അടച്ചിടുന്നത്. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. പൊതു ഗതാഗതത്തിനു കർശന നിയന്ത്രണം ഉണ്ടാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിടിച്ചെടുക്കും. ആശുപത്രി സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല. പാചക വാതക വിതരണം തടസ്സപ്പെടില്ല. ഇതുവരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാകാത്തതും പരിഗണിച്ചാണ് ലോക്ഡൗൺ.