ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

വാർത്ത: തോമസ് വർഗീസ് (ദൂതൻ മാസിക പ്രതിനിധി) 

കോഴഞ്ചേരി : പൊയ്യാനിൽ ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 മുതൽ 27 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടന്നു. പാസ്റ്റർമാരായ പി.ഡി ജോൺസൺ (പ്രസ്ബിറ്റർ, എ.ജി കോഴഞ്ചേരി സെക്ഷൻ), ബെന്നി ഫിലിപ്, ഷിബിൻ എസക്കിയേൽ വിൽസൻ, അനീഷ് കല്ലുമല, അനൂപ് മാവേലിക്കര, ഡോ. രാജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 27-ന് 6 പേർ സ്നാനപ്പെട്ടു. ചെറുകോൽ ചിറ്റാനിക്കൽ ഭവനാങ്കണം, ചെട്ടിമുക്ക് കിഴക്കെ കാലായിൽ ഭവനാങ്കണം എന്നിവിടങ്ങളിൽ മുറ്റത്ത് കൺവെൻഷനുകളും നടന്നു. ബെഥേൽ എ.ജി ക്വയർ ഗാനശുശ്രൂഷ നയിച്ചു. പാസ്റ്റർ ലാലു പാപ്പച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.